Tuesday, June 15, 2021

മിന്നാത്ത പൊന്നും പ്രണയവും.

 

മിന്നാത്ത പൊന്ന്
ഇന്നലയവൾ  മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്‌ കാക്കയ്ക്‌ കൊടുത്തു.
കാക്ക പെണ്ണ്‍ നാളെ പുതുചെക്കനുമായി
എന്റെ വീട്ടിൽ  വിരുന്ന് വരും.

രക്തദാഹിയായ കൊതുക്‌.

       രക്തദാഹിയായ കൊതുകിന്‌ മുന്നിൽ
നിന്നും രക്ഷനേടാൻ  ഞാൻ കുരിശ്‌ കാട്ടി.
കൊതുക്‌,
കര്‍ത്താവിന്റെ
ആണിപഴുതിലെ നനവിൽ നാവ്‌ ഒട്ടിച്ചു,
ദാഹം തീർത്തു

പീലാത്തോസാകാൻ  സർക്കാർ

വയനാട്ടിലെ കർഷകൻ
ഒപ്പിന്‌ കീഴെ
പുള്ളിയിടാറുണ്ടോ എന്ന് അന്വേഷിക്കണം.
ഒപ്പിന്‌ കീഴെ-
കുത്തിടുന്നവർ ആത്മഹത്യ ചെയ്യുമത്രേ.
 
കേൾക്കണ്ട സർക്കാർ,
പീലാത്തോസാകാൻ  കാത്തിരിക്കുകയാണവർ

No comments:

Post a Comment

Followers