Saturday, January 14, 2023

വിരുന്നു മേശയിലെ നിലവിളി

  സര്‍,
kadhakaliഎന്നെ വില്‍ക്കാന്‍ 
ഞാന്‍ അവനെ ഏല്‍പ്പിച്ചു.
കുംഭകോണ ലാഭം നോക്കി,
വിലപേശി..
ന്യായവിലക്ക്‌ 
എന്നെയവന്‍ വിദേശത്ത്‌ വിറ്റു.
ഭാഷയറിയാത്തതിനാല്‍
വിദേശ സദ്യായാലയത്തിലെ
കാഴ്ച കോമാളിയായി ഞാന്‍.
അങ്ങനെ പൈതൃക പാരമ്പര്യം
വിദേശവിരുന്നു
 മേശയിലെ നിലവിളിയായി.

അസൂയ.
എനിക്ക്‌ എന്നോട്‌ തന്നെ 
ഭയങ്കര അസൂയമൂത്തൂ..
ചില്ലറ തല്ലിനായി ഞാന്‍ 
love inselt
ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി.
എന്റെ ചലനങ്ങള്‍ ചോര്‍ത്തിയ മനസ്സ്‌
ക്വട്ടേഷന്‍ കൂടുതല്‍ കൊടുത്ത്‌
ആ ഗുണ്ടയെ കൊണ്ടു എന്നെയങ്ങ്‌
കൊന്നുകളഞ്ഞു..

ഇന്നലെ രാത്രി.
ഓര്‍മ്മകള്‍ എന്നെ 
വിഴുങ്ങിക്കളഞ്ഞു
ഇന്നലെ രാത്രി.
love
ഇന്ന് ഉച്ചയൂണിന്‌
എങ്ങും പോയില്ല.
ദഹിക്കാത്ത ചിന്തകളായിരുന്നു-
അധികവും.

പ്രണയിനി.
ചങ്കെടുത്തു കാട്ടിയപ്പോള്‍
ചങ്ങാതി ചെവിയില്‍ തിരുകി
എങ്ങോ പോയിക്കളഞ്ഞു.
ഇനി ഞാന്‍ എങ്ങനെ പ്രണയിനിയെ കാണും.

സ്നേഹത്തിന്റെ ഭൂമിക

സ്നേഹത്തിന്റെ കാഴ്ചകള്‍ക്ക്‌ 
വര്‍ത്തമാനത്തിന്റെ 
love
ലോകത്തിനുമപ്പുറം 
ഹൃദയമൗനത്തിന്റെ
വിശാലമായ ഒരു ഭൂമികയുണ്ട്‌. 

മേഘങ്ങള്‍ 
മേഘങ്ങള്‍ നമ്മെ മേഹിപ്പിക്കുന്നു,
പ്രണയം പോലെ ഭ്രമിപ്പിച്ച്‌ ,
സാന്ത്വനം പേലെ തണല്‍ തന്ന്,
പുഞ്ചിരിപ്പോലെ മഴ പൊഴിച്ച്‌ 
ഒടുക്കം മണല്‍ക്കാട്ടിലെ 
സുഹൃത്തിനെപ്പോലെ വിട്ടകന്ന്. 

സ്നേഹം 
ഹൃദയം ഹൃദയത്തോട്‌ 
സംവേതിക്കുബോള്‍ 
തോന്നുന്ന മിടിപ്പാണ്‌ 
യഥാര്‍ത്ഥ സ്നേഹം.

Followers