Tuesday, September 1, 2026

രക്തദാഹിയായ കൊതുക്‌.

രക്തദാഹിയായ കൊതുക്‌.രക്തദാഹിയായ കൊതുകിന്‌ മുന്നില്‍
നിന്നും രക്ഷനേടാന്‍ ഞാന്‍ കുരിശ്‌ കാട്ടി.
കൊതുക്‌,
കര്‍ത്താവിന്റെ
ആണിപഴുതിലെ നനവില്‍ നാവ്‌ ഒട്ടിച്ചു,
ദാഹം തീര്‍ത്തു.

മിന്നാത്ത പൊന്നും പ്രണയവും.

മിന്നാത്ത പൊന്ന്
മിന്നാത്ത പൊന്നും പ്രണയവും.
ഇന്നലയവള്‍ മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്‌ കാക്കയ്ക്‌ കൊടുത്തു.
കാക്ക പെണ്ണ്‍ നാളെ പുതുചെക്കനുമായി
എന്റെ വീട്ടില്‍ വിരുന്ന് വരും.

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ക്ലാവുപിടിക്കാത്ത 
ഓട്ടുരുളിയില്‍ വീഴുന്ന 
കാലത്തിന്റെ 
ജലത്തുള്ളി.

ജലമാളിക

ജലമാളികചില സൌഹൃദങ്ങള്‍ 
ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ 
സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ
ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,

ഈ ജീവിതത്തില്‍ ലഭിക്കുന്നില്ല.

ഈ ജീവിതത്തില്‍  ലഭിക്കുന്നില്ല.നാം നാളേയ്ക്‌ 
മാറ്റി വയ്ക്കുന്ന 
ഒരു കാര്യവും
ഈ ജീവിതത്തില്‍ 
നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.

 

Followers