Sunday, July 12, 2009

ഉറങ്ങാതെ ഉറങ്ങുന്ന മനസ്സുകള്‍

ജീവിതം ഒരു ഒഴുക്കുതോടാണെന്ന്‌ അറിഞ്ഞത്‌ മണല്‍ ഭൂമിയുടെ മാറില്‍ ചവുട്ടിയപ്പോള്‍ ആണ്‌. ആര്‍ക്കോ വേണ്ടി ഒഴുകുന്ന വെറും പൊങ്ങുതടികള്‍ പോലെ കുറെ ജീവിതങ്ങള്‍. രാവുണരും മുന്‍പേ ഒരുങ്ങുന്ന ജീവിതങ്ങള്‍ രാവണയമ്പോള്‍ തളര്‍ന്ന ശരീരവും അതിലേറെ തളര്‍ന്ന മനസ്സുമായി കൂടണയുന്നു. പിന്നെയും എത്രയോ മണിക്കുറുകള്‍ നിരയില്‍ നിന്ന്‌ ചുട്ടുപൊള്ളുന്ന ശരീരത്ത്‌ അതിലേറെ തിളക്കുന്ന ജലത്തില്‍.. പിന്നെ ദാലും മുളകും ഉണക്കറൊട്ടിയും കഴിച്ച്‌ അടുത്ത പകലിനായി നടുവ്‌ നിവര്‍ക്കുന്നു. അപ്പോഴാണ്‌ മനസ്സിണ്റ്റെ വേവലാതിയ്ക്‌ മേലെ വീടിണ്റ്റെയും, പൊന്നിണ്റ്റെയും അയല്‍ക്കരണ്റ്റെ കൊള്ളപലിശയുടെ തെറികേള്‍ക്കലും...ഭാര്യയുടെ പരിഭവിച്ചുള്ള കത്തിലെ കണ്ണീരും,കിനാക്കളും. എല്ലാ നോവുകളും മനസ്സില്‍ നൊമ്പരങ്ങള്‍ക്ക്‌ മേലെ മേലെ ഉര്‍ത്തി അവന്‍ ജീവിതത്തിണ്റ്റെ കാഴ്ചകളില്‍ ഉറങ്ങാതെ ഉറങ്ങുന്നു. ഈ ഉറക്കത്തിണ്റ്റെ ആഴം പലപ്പോഴും നീണ്ടുപോകുമ്പോള്‍ ആ മനസ്സില്‍ മരിക്കാതെ അമര്‍ ന്ന്‌ പോയ എത്രയോ കിനാക്കള്‍ ഉണ്ടായിരിക്കാം...അതിന്‌ നമുക്ക്‌ കാലമോ ദേഷമോ ഭാഷയോ നിശ്ചയിക്കാന്‍ കഴിയില്ല..അത്‌ പ്രവാസിയുടെ സ്വരമാണ്‌.എന്നും ആരും കോള്‍ക്കാതെ പോകുന്ന അവണ്റ്റെ മനസ്സിണ്റ്റെ വിങ്ങല്‍ പോലെ... ഒരു വിലാപം

Saturday, July 11, 2009

തുടക്കം..

ജിവിതത്തിണ്റ്റെ ഓര്‍മ്മകള്‍ പെറുക്കികൂട്ടിയാല്‍ കുറെ കറയറ്റ ചിത്രങ്ങള്‍ കാണാം.ഇടവഴിസഞ്ചാരം പോലെ മനസ്സിണ്റ്റെ ഊടുവഴികളിലൂടെ,കണ്ടുമുട്ടിയ വ്യക്തിമനസ്സുകളിലൂടെ ഒരു യാത്ര.അത്‌ സാഹിത്യത്തിണ്റ്റെ അലുക്കുകളില്ലാതെ ജിവിതത്തിണ്റ്റെ നേര്‍ക്കാഴ്ചയാകാം. ആ വഴികളില്‍ ചിലപ്പോള്‍ നിങ്ങളെ കണ്ടുമുട്ടിയേക്കാം,അല്ലേല്‍ അതുപോലെയുള്ള മുഖങ്ങള്‍ . മറ്റു ചിലപ്പോള്‍ എഴുതാന്‍ കരുതിവച്ചിട്ട്‌ വഴുതിപ്പോയ കഥാപാത്രങ്ങളോ സംഭവങ്ങളോ ആകാം, അതില്‍ തമാശയുണ്ടാകാം ഹൃദയവേദനയാകാം..അത്‌ നഷ്ടം വന്ന വരികള്‍ തന്നെയാകാം...ആ ജിഇവിതത്തിലൂടെ....

Followers